നെയ്യാറ്റിൻകര: ആറാലുമൂട് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള യു.ഐ.ടി സെന്ററിന് സ്ഥലം അനുവദിച്ചു. ഊരുട്ടുകാല ടി.ടി.ഐയുടെ അധീനതയിലുള്ള 20 സെന്റ് സർക്കാർ സ്ഥലമാണ് 30 വർഷത്തെ പാട്ടത്തിന് നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണങ്ങൾ നടത്തണമെന്ന വ്യവസ്ഥയിന്മേലാണ് സ്ഥലം അനുവദിച്ചിട്ടുള്ളതെന്ന് കെ.ആൻസലൻ എം.എൽ.എ അറിയിച്ചു.