വിതുര: പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സ്കൂളിലെ തന്റെ പിൻഗാമികൾക്ക് സൗണ്ട് സിസ്റ്റം വാങ്ങി നൽകി പൂർവവിദ്യാ‌ത്ഥി. തൊളിക്കോട് തേവൻപാറ എസ്.എച്ച്.എൽ.പി.എസിലെ പൂർവവിദ്യാർത്ഥി തൊളിക്കോട് ദിയാന മൻസിലിൽ ജസീംമീരാസാഹിബ് ആണ് സൗണ്ട് സിസ്റ്റം വാങ്ങി നൽകിയത്. സ്കൂളിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ ജസീംമീരാസാഹിബിന്റെ മകൾ ദിയാന സൗണ്ട് സിസ്റ്റം ഹെഡ്മിസ്ട്രസ് സൂസിടീച്ചർക്ക് കൈമാറി. നെയ്യാറ്റിൻകര രൂപത കോപ്പറേറ്റീവ് മാനേജർ ഫാദർ ജോസഫ്അനിൽ, തേവൻപാറ വർഡ്മെമ്പർ എൻ.എസ്. ഹാഷിം, ആനപ്പെട്ടി വാർഡ്മെമ്പർ അഷ്ക്കർ തൊളിക്കോട്, സ്കൂൾ മാനേജർ ഫാദർ പ്രാൻസിസ് സേവ്യർ, കെ.എൻ. അൻസർ, ഫസിൽഹഖ്, സാബു തേവൻപാറ, വൈ.എം. സിദ്ദീഖ് എന്നിവർ പങ്കെടുത്തു.