photo

നെടുമങ്ങാട് :നെടുമങ്ങാട് ടൗൺ യു.പി.എസിൽ കൊയ്ത്തുത്സവം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്‌ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സുരേഷ്‌കുമാർ,വാർഡ് കൗൺസിലർ ടി.അർജുനൻ,ബി.പി.ഒ സനൽകുമാർ,ഹെഡ്മാസ്റ്റർ ജയകുമാർ,പി.ടി.എ പ്രസിഡന്റ് ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ഹെഡ്മാസ്റ്റർ ജയകുമാറും ഇക്കോ ക്ളബ് കൺവീനർ സുധീറും ചേർന്ന് ആരംഭിച്ച നെൽകൃഷിയാണ് നൂറുമേനി വിളവെടുത്തത്. പച്ചക്കറി,മരച്ചീനി,വാഴ എന്നിവയിലും ഇക്കോക്ലബ്‌ മികവ് തെളിയിച്ചിട്ടുണ്ട്.നഗരസഭയുടെയും കൃഷിഭവന്റെയും മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നെൽകൃഷി നടത്തിയത്.