നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭ അക്കാഡമിക് കൗൺസിൽ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ചുവർചിത്രകലയിൽ പരിശീലനം നൽകും.നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്, പൂവത്തൂർ ഗവൺമെന്റ് എച്ച്.എസ്.എസ്,കരിപ്പൂര് ഗവൺമെന്റ് ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിലാണ് പരിശീലനം നൽകുന്നത്.നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നെടുമങ്ങാട് ഗേൾസ് എച്ച്.എസ്.എസിൽ പരിശീലന ക്‌ളാസുകൾ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,വാർഡ് കൗൺസിലർ ടി.അർജുനൻ,അക്കാഡമിക് കൗൺസിൽ അംഗം ഡോ.ബാലചന്ദ്രൻ,പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ ശരത്ചന്ദ്രൻ,പി.കെ.സുധി,ഡോ.വിനോദ് എന്നിവർ പ്രസംഗിച്ചു.