വർക്കല:ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം വർക്കല ശാഖയുടെ ആഭിമുഖ്യത്തിൽ ചെറുന്നിയൂർ സേവാകേന്ദ്രത്തിൽ 16ന് രാവിലെ 11.30ന് മഹാശിവരാത്രി ആഘോഷം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ബ്രഹ്മകുമാരി ബി.കെ.മിനി പതാക ഉയർത്തും.ചെറുന്നിയൂർ ഗ്രാമപഞ്ചായത്തംഗം ലതാസേനൻ, ഡോ.പി.കെ.സുകുമാരൻ,വർക്കല ദേവസ്വം അഡ്മിനിസ്ട്രേറ്റർ ലേഖ തുടങ്ങിയവർ സംസാരിക്കും.