killiyar

തിരുവനന്തപുരം:കിള്ളിയാർ മിഷന്റെ ഭാഗമായി കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ കരിഞ്ചാത്തിമൂല മുതൽ വഴയില പാലം വരെയുള്ള 22 കിലോമീറ്റർ ശുചീകരിക്കുന്ന പരിപാടി ഇന്ന് നടക്കും.കിള്ളിയാറിന്റെ 31 കൈത്തോടുകളും ശുചീകരിക്കും. മുപ്പതിനായിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. രാവിലെ എട്ടിന് വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ മന്ത്രിമാരുൾപ്പെടെ പ്രമുഖർ പങ്കെടുക്കും.പനവൂർ പഞ്ചായത്തിലെ കരിഞ്ചാത്തി മൂലയിൽ മന്ത്രി കൃഷ്ണൻകുട്ടി,നെടുമങ്ങാട് കല്ലംപാറയിൽ മന്ത്രി തോമസ് ഐസക്ക്,കരകുളം പഞ്ചായത്തിലെ വഴയിലയിൽ മന്ത്രി കടകംപള്ളി സരേന്ദ്രൻ,ആനാട് പഞ്ചായത്തിലെ മൂഴിയിൽ മന്ത്രി വി.എസ്.സുനിൽ കുമാർ,അരുവിക്കര പഞ്ചായത്തിലെ അഴിക്കോട് മന്ത്രി കെ.രാജു,കരകുളം കുട്ടപ്പാറയിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ കൂടാതെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.