തിരുവനന്തപുരം: ആലപ്പുഴയിൽ പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളിൽ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് ഹൈദരാബാദിലെ രാമോജി ഫൗണ്ടേഷൻ നിർമ്മിച്ച 121 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. കുടുംബശ്രീ ഹൗസിംഗ് കൺസ്‌ട്രക്‌ഷൻ പ്രോജക്‌ടിന്റെ കീഴിലായിരുന്നു വീടുകളുടെ നിർമ്മാണം.
രാമോജി ഫൗണ്ടേഷന്റെയും ഗ്രൂപ്പിന്റെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതിയനുസരിച്ചാണ് പുനർനിർമ്മാണത്തിന് തുക നൽകിയത്. ചടങ്ങിൽ കളക്‌ടർ അഞ്ജന, മുൻ ആലപ്പുഴ സബ് കളക്‌ടർ വി.ആർ. കൃഷ്‌ണ തേജ, ഇൗനാട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ കിരൺ തുടങ്ങിയവർ പങ്കെടുത്തു.