മുടപുരം: അഴൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ ഇടഞ്ഞുംമൂല 171 നമ്പർ അങ്കണവാടിക്ക് കെട്ടിടം കെട്ടുന്നതിന് വേണ്ടി 3.5 സെന്റ് ഭൂമി സൗജന്യമായി കാട്ടായിക്കോണം നാരായണ ഭവനിൽ തുളസീധരൻ.കെ നൽകി മാതൃകയായി. പഞ്ചായത്തിന് ഭൂമി വിട്ട് നൽകി കൊണ്ടുള്ള സമ്മതപത്രം തുളസീധരനിൽ നിന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത് ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് മെമ്പർ സി. സുര, സാരസാക്ഷൻ എന്നിവർ സന്നിഹിതരായിരുന്നു.