sucheekaranam

വിതുര: വിതുര പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചേന്നൻപാറ സ്വരാജ് ഗേറ്റ് മുതൽ കല്ലാർ ഗോൾഡൻവാലി വരെയുള്ള ഭാഗത്ത് ശുചീകരണപ്രവർത്തനം നടത്തി.പഞ്ചായത്തിലെ പതിനേഴ് വാർഡുകളിൽ നിന്നുള്ള ആയിരത്തിൽ പരം തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണപ്രവർത്തനത്തിൽ പങ്കാളികളായി. പൊൻമുടി - വിതുര റോഡരികിൽ കൂടി കിടന്ന മാലിന്യങ്ങൾ മുഴുവൻ തൊഴിലാളികൾ നീക്കം ചെയ്തു. ശുചീകരണയജ്ഞം വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, പഞ്ചായത്തംഗങ്ങളായ ജലജകുമാരി, ബോണക്കാട് സതീശൻ, എം. ലാലി, എം.ശോഭന, മഞ്ജുഷാ ആനന്ദ്, തങ്കമണി, അനിൽ, പ്രേംഗോപകുമാർ, ശുഭ കല്ലാർ, ബി. മുരളീധരൻനായർ, രാധ എന്നിവർ നേതൃത്വം നൽകി.