വിതുര:തെന്നൂർ ശ്രീ മാടൻ തമ്പുരാൻ ദേവീക്ഷേത്രത്തിലെ ശിവരാത്രി ഉൽസവവും,തിരുഉൽസവവും 19 മുതൽ 21വരെ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് പ്രേമചന്ദ്രൻനായരും,സെക്രട്ടറി അനിൽകുമാറും അറിയിച്ചു.19ന് രാവിലെ പതിവ്പൂജകളും,വിശേഷാൽപൂജകളും,രാത്രി 7ന് ഭജന,8.30ന് ട്രാക്ക്ഗാനമേള,20ന് രാവിലെ 8.30ന് സമൂഹപൊങ്കാല,തുടർന്ന് സർപ്പപൂജ,പത്തിന് മഞ്ഞൾകുങ്കുമാഭിഷേകം,ഉച്ചയ്ക്ക് സമൂഹസദ്യ,വൈകിട്ട് 6.30 ന് താലപ്പൊലി, ഘോഷയാത്ര തെന്നൂർ ശ്രീ യോഗീശ്വക്ഷേത്രത്തിൽ നിന്നാരംഭിക്കും.രാത്രി 7.30ന് പൂമൂടൽ,എട്ടിന് ഭജന,തുടർന്ന് ഗാനാഞ്ജലി.സമാപനദിനമായ 21ന് രാവിലെ 6ന് അഖണ്ഡനാമജപം,തുടർന്ന് ഗണപതിഹോമം,ജലധാര,ക്ഷീരധാര,പനിനീ‌ധാര,ഇളനീ‌ർധാര,8.30ന് കലശപൂജ,തുടർന്ന് മൃത്യുഞ്ജയഹോമം,വൈകിട്ട് ഭഗവതിസേവ,അലങ്കാരദീപാരാധന,രാത്രി അത്താഴപൂജ.