തിരുവനന്തപുരം: കിടപ്പുരോഗികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി മലയിൻകീഴ് താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ 15ന് മലയിൻകീഴ് ബാങ്ക് ആഡിറ്റോറിയത്തിൽ അവരുടെ കുടുംബ സംഗമവും നടത്തും. ഇവരിൽ അർഹരായവർക്ക് വാക്കിംഗ് സ്റ്റിക്ക് , വീൽ ചെയർ, എയർബെ‌ഡ്, ബെഡ്ഷീറ്റ്,ഭക്ഷ്യധാന്യ കിറ്റ് തുടങ്ങിയവയും നൽകും. ഇതോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി മെഗാ മെഡിക്കൽ ക്യാമ്പും നടത്തും. 4000 രൂപ വരെയുളള രോഗ നിർണയ പരിശോധനകളും മരുന്നുകളും സൗജന്യമായി നൽകും.

പാലിയേറ്റീവ്, ജെറിയാട്രിക് വിഭാഗങ്ങളിലേക്ക് ജനങ്ങളെ ബോധവത്ക്കരിക്കാനാണിത്. മലയിൻകീഴ് പഞ്ചായത്തിലെയും നേമം ബ്ലോക് പഞ്ചായത്തിലെയും 20 വാർഡുകളിലെ 350

കിടപ്പുരോഗികളെ ഗൃഹസന്ദർശനം നടത്തി ആശ്വാസവും ചികിത്സയും നൽകുന്നുണ്ട്.