revenue-collection

തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയിൽ കടൽ തീരത്തോട് ചേർന്ന ഭൂമിയിലെ അനധികൃത കെട്ടിട നിർമ്മാണം കളക്ടർ കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. റവന്യൂ രേഖകൾ പരിശോധിച്ച് കൃത്യമായ റിപ്പോർട്ട് തയ്യാറാക്കി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിയമവിരുദ്ധമായ കൈയേറ്റങ്ങൾക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കും. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വിപുലമായ പൊലീസ് സന്നാഹങ്ങളോടെയാണ് പരിശോധന നടത്തിയത്. പ്രദേശവാസികളുമായി കളക്ടർ കൂടിക്കാഴ്ച നടത്തി. സബ് കളക്ടർ അനുകുമാരി, മറ്റ് റെവന്യൂ ഉദ്യോഗസ്ഥർ, സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ കറുപ്പുസ്വാമിയുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.