തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കി ഭക്ഷ്യസുരക്ഷാ കമ്മിഷണർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.വാഹനങ്ങളിൽ കുടിവെള്ള വിതരണത്തിന് നമ്പർ രേഖപ്പെടുത്തി നിശ്ചിത ലൈസൻസ് എടുക്കണം. വാടകയ്ക്ക് ഉപയോഗിക്കുന്നവയ്ക്കും ലൈസൻസ് ബാധകമാണ്. കുടിവെള്ളമെന്ന് വാഹനങ്ങളിൽ എഴുതണം. അല്ലാത്തവയിൽ മറ്റാവശ്യങ്ങൾക്കുള്ള വെള്ളമെന്നും.
മറ്റ് വ്യവസ്ഥകൾ
ക്ലോറിൻ ടെസ്റ്റ് കിറ്റും അത് ഉപയോഗിക്കാൻ അറിയുന്നയാളും വാഹനത്തിലുണ്ടാവണം
ടാങ്കുകളും കുടിവെള്ളവും ക്ലോറിനേറ്റ് ചെയ്യണം, ഹോസുകൾ, പമ്പുകൾ തുടങ്ങിയവയും അണുവിമുക്തമാക്കണം
ജല അതോറിറ്റി ഒഴികെയുള്ള സ്രോതസുകൾക്ക് എഫ്.ബി.ഒ ലൈസൻസ് വേണം
ലൈസൻസുള്ള ഇടങ്ങളിൽ നിന്നേ വെള്ളം ശേഖരിക്കാവൂ. ജലം സുരക്ഷിതമാണെന്ന് ആറു മാസത്തിലൊരിക്കൽ സാക്ഷ്യപ്പെടുത്തണം
ടാങ്കറുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ്, കുടിവെള്ളം സുരക്ഷിതമാണെന്ന അംഗീകൃത ലാബ് റിപ്പോർട്ട്, ടാങ്കറിന്റെ ശേഷി, കോട്ടിംഗ് എന്നിവയുടെ വിവരങ്ങളടങ്ങിയ സാക്ഷ്യപത്രങ്ങൾ ഉണ്ടാവണം
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഫ്ളാറ്റുകൾ, ആശുപത്രികൾ, വീടുകൾ, കുടിവെള്ളം ആവശ്യമുള്ള മറ്റു
സംരംഭകർ എന്നിവർ വിതരണക്കാരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം
.