meera

കല്ലറ: മൂന്നു വയസുകാരിയെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. തെങ്ങുംകോട് ഡീസന്റു മുക്ക് തടത്തരികത്ത് വീട്ടിൽ രാഹുലിന്റെ ഭാര്യ മീര (23), ഏകമകൾ ഋഷിക (3) എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയോടെ ,നിർമ്മാണത്തിലിരിക്കുന്ന വീട്ടിന്റെ ഫാനിൽ ഒരു ഷാളിന്റെ ഇരുവശങ്ങളിലായി തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്.വീട് നിർമ്മിക്കുന്നതിനാൽ വീട്ടിൽ പകൽ സമയങ്ങളിൽ നിൽക്കുകയും രാത്രിയിൽ ബന്ധുവീട്ടിൽ കഴിഞ്ഞുവരികയുമായിരുന്നു. ഭർത്താവ് രാഹുൽ കെട്ടിട നിർമാണ തൊഴിലാളിയാണ്. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.