മുടപുരം: നിലവിലുണ്ടായിരുന്ന സി.പി.എം അഴൂർ ലോക്കൽ കമ്മിറ്റി വിഭജിച്ച് മുട്ടപ്പലം, പെരുങ്ങുഴി ലോക്കൽ കമ്മിറ്റികൾ രൂപീകരിച്ചു. 15 അംഗങ്ങൾ വീതമുള്ളതാണ് കമ്മിറ്റി. മുട്ടപ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എസ്.വി. അനിലാലിനെയും പെരുങ്ങുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയി സി. സുരയെയും തിരഞ്ഞെടുത്തു. അഴൂർ-മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കർഷകസംഘം മംഗലപുരം ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റുമായ അനിലാൽ പ്രവാസി സംഘടനയുടെയും നിരവധി കലാസാംസ്കാരിക സംഘടനയുടെയും ഭാരവാഹിയുമാണ്. അഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പറായ സുര കുഴിയം കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റും പെരുങ്ങുഴി സർവീസ് സഹകരണബാങ്ക് ഭരണസമിതി അംഗവും കയർ തൊഴിലാളി യൂണിയൻ പെരുങ്ങുഴി ബ്രാഞ്ച് സെക്രട്ടറിയുമാണ്.