തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ തലസ്ഥാന ജില്ലയെ അവഗണിച്ചതിനെതിരെ ബി.ജെ.പി ജില്ലാ കമ്മറ്റി നാളെ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന ഉപവാസത്തിന്റെ മുന്നോടിയായുള്ള വാഹന പ്രചാരണ ജാഥ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തമ്പാനൂരിൽ ഉദ്ഘാടനം ചെയ്തു. പ്രഖ്യാപനങ്ങൾ മാത്രം നടത്തുകയും അത് ബഡ്ജറ്റിൽ വകയിരുത്താതെ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റ് എൻ.രാജശേഖരൻ,നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനിൽ, സംസ്ഥാന സമിതി അംഗം കരമന അജിത്,ജില്ലാ സെക്രട്ടറി ആർ.സി. ബീന,നഗരസഭ കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപൻ,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സിമി ജ്യോതിഷ്,കൗൺസിലർ മിനി അനിൽ,യുവമോർച്ച സംസ്ഥാന സെക്രട്ടറി രാകേന്ദു,ജില്ലാ സെക്രട്ടറിചന്ദ്ര കിരൺ, പാപ്പനംകോട് നന്ദു തുടങ്ങിയവർ പങ്കെടുത്തു. ജാഥ ഇന്നും പര്യടനം തുടരും. നാളെ രാവിലെ 10.30 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിക്കുന്ന ഉപവാസ സമ്മത്തിൽ ജില്ലയിലെ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.