km-basheer-death-case

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ എെ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമനും സുഹൃത്ത് വഫ ഫിറോസും ഈ മാസം 24 ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്ര് ക്ളാസ് മജിസ്ട്രേട്ട് കോടതി സമൻസ് അയച്ചു.. ശ്രീറാമിനെയും വഫയെയും പ്രതികളാക്കി ഫെബ്രുവരി ഒന്നിനാണ് ക്രെെംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം നൽകിയത്. മന:പൂർവമല്ലാത്ത നരഹത്യയ്ക്കും,മദ്യപിച്ച് അലക്ഷ്യമായി വാഹനം ഒാടിച്ചതിനും, വാഹനമിടിച്ച് അപകടം ഉണ്ടാക്കിയതിനും,തെളിവ് നശിപ്പിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ കേസ് . അമിതമായി മദ്യപിച്ചിരുന്ന ശ്രീറാമിനെ അമിത വേഗതയിൽ വാഹനം ഒാടിച്ച് അപകടം ഉണ്ടാക്കുന്നതിന് പ്രേരിപ്പിച്ചെന്നതാണ് വഫയ്ക്കെതിരായ കുറ്റം.