തിരുവനന്തപുരം: കുപ്പിവെള്ള പദ്ധതി ജലഅതോറിട്ടിയിൽ നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തി. യൂണിയൻ സംസ്ഥാന പ്രസിഡന്റും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ്‌പ്രസിഡന്റ് എം.എൻ ഗോപകുമാർ അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി, കെ.എസ്.സുനിൽ കുമാർ, ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സുരേഷ്,എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി.മാത്തുകുട്ടി,പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വത്സപ്പൻ നായർ,യൂണിയൻ സംസ്ഥാന ട്രഷറർ പി.ശശിധരൻ നായർ,സംസ്ഥാന സെക്രട്ടറിമാരായ കെ ടി.മൊയ്തീൻ കുട്ടി, എസ്.രഞ്ചീവ് സെക്രട്ടേറിയറ്റംഗം എസ്.അഷറഫ്, ജില്ലാ സെക്രട്ടറി ഷാജി.ഒ.ആർ തുടങ്ങിയവർ പങ്കെടുത്തു.