പാലോട്: കുട്ടത്തിക്കരിക്കകം ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ദേശീയമഹോത്സവം ഇന്നു മുതൽ 16 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്നു രാവിലെ 5ന് തിരുനട തുറക്കൽ, 5.30ന് ഉത്സവവിശേഷാൽ പൂജ, 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7.30ന് ഉഷപൂജ, 8 ന് കൊടിമരഘോഷയാത്ര, 8.30 ന് ഭാഗവതപാരായണം, 10ന് തൃക്കൊടിയേറ്റ്, 11.30 ഉച്ച പൂജ. വൈകിട്ട് 4.30 ന് നടതുറക്കൽ, 6.15ന് ദീപാരാധനയും ദീപക്കാഴ്ചയും തുടർന്ന് പുഷ്പാഭിഷേകം, 6.45 ന് ഉരുൾ, പിടിപ്പണം വാരൽ നേൽച്ച.7 ന് ഭഗവതി പൂജ, 7.30 ന് ചാറ്റു പാട്ട്. 15ാം തീയതി പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 11.30 ന് നാഗർപൂജ, 6.30ന് വിശേഷാൽ ദീപാരാധന, പുഷ്പാഭിഷേകം 16-നു 6.30 സമൂഹഗണപതിഹോമം, 9 ന് സമൂഹ പൊങ്കാല, ഉച്ചയ്ക്ക് 11.30 ന് പൊങ്കാല നിവേദ്യം, 12 ന് അന്നദാനം, വൈകു: 6.30ന് പുഷ്പാഭിഷേകം, ദീപാരാധന. 10 ന് പൂത്തിരിമേള.