ആറ്റിങ്ങൽ: ആറ്റിങ്ങൽ ആദിത്യ ജുവലറി ആൻഡ് വെഡിംഗ് സെന്ററിന്റെ 9-ാമത് വാർഷികാഘോഷം ഇന്ന് നടക്കും. രാവിലെ 9ന് രാധാദേശപാലൻ ഭദ്രദീപം കൊളുത്തുന്ന ചടങ്ങിൽ ശിവഗിരിമഠം വിശാലാനന്ദസ്വാമി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ആദിത്യ ഗോൾഡ് പ്ളസ് അംഗങ്ങൾക്കുള്ള ഗിഫ്റ്റ് വിതരണം സിനിമാ സീരിയൽ താരം റബേക്ക സന്തോഷ്, ഏഷ്യാനെറ്റ് പൗർണമിത്തിങ്കൾ സീരിയൽ ഫെയിം ഗൗരികൃഷ്ണൻ എന്നിവർ നിർവഹിക്കും. വാർഷികാഘോഷ ഗിഫ്റ്റ് വിതരണം ആദിത്യ ഗ്രൂപ്പ് മാനേജിംഗ് പാർട്ട്ണർമാരായ സജീവ് ദേശപാലൻ, ദിലീപ് ദേശപാലൻ എന്നിവർ നടത്തും. ആദിത്യ ഗ്രൂപ്പ് ജുവലറി ആൻഡ് വെഡിംഗ് സെന്റർ എം.ഡിയും ആദിത്യ ഗ്രൂപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ ദേശപാലൻ പ്രദീപ് നന്ദി പ്രകാശിപ്പിക്കും.