തിരുവനന്തപുരം: വഴിയാത്രക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തുമ്പ സ്റ്റേഷൻ കടവ് സ്വദേശി സന്തോഷിനെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി മണക്കാട് വച്ച് ശ്യാംകുമാർ, ഹരീഷ്, അശ്വിൻ എന്നിവരെയാണ് സന്തോഷ് ആക്രമിച്ചത്. മണക്കാടിന് സമീപം റോഡിൽ വച്ച് സന്തോഷ് ബഹളം വച്ചത് ശ്യാം തടയാൻ ശ്രമിച്ചു. ഇതിനിടെ പേനാക്കത്തിയെടുത്ത് സന്തോഷ് കുത്തുകയായിരുന്നു. സന്തോഷിനെ തടയാൻ ശ്രമിച്ചപ്പോഴാണ് ഹരീഷിനും അശ്വിനും കുത്തേറ്റത്. തുടർന്ന് നാട്ടുകാർ ചേർന്ന് സന്തോഷിനെ കീഴടക്കി പൊലീസിന് കൈമാറുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.