കണിയാപുരം : കരിച്ചാറ ഭഗവതിക്ഷേത്രത്തിലെ ഇൗവർഷത്തെ അശ്വതി മഹോത്സവം 22 മുതൽ 28 വരെ ആഘോഷിക്കും.22ന് ഗണപതിഹോമം, തൃക്കൊടിയേറ്റ്,അന്നദാനം,അലങ്കാര ദീപാരാധന,പുതിയ സ്റ്റേജ് ഉദ്ഘാടനം,ദേവിയെ കാപ്പുകെട്ടി കുടിയിരുത്ത്,23ന് രാത്രി ഡാൻസ്, സിനിമാറ്റിക് ഡാൻസ്. 25ന് രാത്രി നാടകം. 27ന് രാത്രി നാടൻപാട്ടും ദൃശ്യവിരുന്നും , ഉരുൾ. 28ന് നാഗരൂട്ട്, സമൂഹപൊങ്കാല, കുത്തിയോട്ടം രാത്രി ഗാനമേള.