നെടുമങ്ങാട് : ചെറിയകൊണ്ണി കൂടാരപ്പള്ളി കൃഷ്ണ വിലാസത്തിൽ ടി.വിജയകുമാറിന്റെ (45) മൃതദേഹം കരമനയാറ്റിലെ ഇറയംകോട്ട് കണ്ടെത്തി.ആറ്റിന്റെ കരയിൽ ഒഴിഞ്ഞ മദ്യ കുപ്പിയും ഗ്ലാസും കാണപ്പെട്ടതായി പൊലീസ് അറിയിച്ചു. വിജയകുമാർ അവിവാഹിതനാണ്.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.അരുവിക്കര പൊലീസ്‌ കേസെടുത്തു.