നെടുമങ്ങാട് :ഐ.എൻ.എൽ നെടുമങ്ങാട് നിയോജക മണ്ഡലം കൺവൻഷൻ നെടുമങ്ങാട് റസ്റ്റ് ഹൌസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം മാഹീൻ ഉദ്‌ഘാടനം ചെയ്തു.വിതുര രാജന്റെ അദ്ധ്യക്ഷതയിൽ അഡ്വ.തബ്‌റൂക് മുഖ്യ പ്രഭാഷണം നടത്തി.ബുഹാരി മന്നാനി,സൺ റഹിം,സബീർ തൊളിക്കുഴി,ബഷാറുള്ള,എ.എൽ.എം.കാസിം തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി സലിം നെടുമങ്ങാട് (പ്രസിഡന്റ്),പുലിപ്പാറ യൂസുഫ് (ജനറൽ സെക്രട്ടറി),വിജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.