വർക്കല: പ്രമുഖ സാംസ്‌കാരിക സംഘടനയായ കിസാക് (കേരളീയം)ന്റെ നേതൃത്വത്തിൽ ഒ.എൻ.വി കുറുപ്പ് അനുസ്മരണവും ഗാനസന്ധ്യയും 15ന് വൈകിട്ട് 5.30ന് മൈതാനം മുൻസിപ്പൽ പാർക്കിൽ നടക്കും. സമ്മേളനം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷാജി ഗോപിനാഥൻ അദ്ധ്യക്ഷത വഹിക്കും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷോണി ജി.ചിറവിള, ഡോ. ബി. ഭുവനേദ്രൻ, ഡോ. അജയൻ പനയറ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വർക്കല സബെശൻ തുടങ്ങിയവർ സംസാരിക്കും. അനന്തു, അവാന്തിക, ആനന്ദ്, പാർവതി തുടങ്ങിയവർ ഗാനാലാപനം നടത്തും. തുടർന്ന് ഒ.എൻ.വി സിനിമാ ഗാനങ്ങളെ കോർത്തു ഇണക്കി കൊണ്ട് ഗാനസന്ധ്യ നടക്കും.