നെയ്യാറ്റിൻകര: നെയ്യാറ്റിൻകര: അമിതഭാരം കയറ്റിയ വാഹനങ്ങൾ ക്രോസ് വേയെ തകർക്കുന്നതിൽ യുവമോർച്ച പ്രതിഷേധിച്ചു. 2002ൽ നിർമ്മിച്ച ക്രോസ് വേയുടെ ആരംഭഘട്ടത്തിൽ തന്നെ ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ ഗതാഗത സംവിധാനത്തിന് അനുയോജ്യമല്ല എന്നുള്ളത് വെക്തമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് ചരക്കുകൾ കയറ്റിയ വാഹനങ്ങളാണ് ഈ വഴി നിയമങ്ങൾ കാറ്റിൽപ്പറത്തി കടന്നു പോകുന്നത്. നിരവധി നിവേദനക്കൾ അധികൃതർക്ക് മുന്നിൽ സമർപ്പിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. അമിതഭാരവുമായി എത്തുന്ന വാഹനങ്ങളെ ഇതുവഴി നിരോധിച്ചു കൊണ്ട് ലോകായുക്ത വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിപോലും നടപ്പാക്കാൻ അധികൃതർ തയാറായിട്ടില്ല. റോഡുകൾ തകരുകയും പൈപ്പുലൈനുകൾ നിരന്തരം കേടാവുകയും ചെയ്തിട്ടും അധികൃതർ മൗനം പാലിച്ച സാഹചര്യത്തിലാണ് യുവമോർച്ച പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ബി.ജെ.പി.നിയോജക മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ് റീത്ത് വെച്ച് ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി അദ്ധ്യക്ഷനായി. മഞ്ചത്തല സുരേഷ്, സി.എസ്. ചന്ദ്രകിരൺ, ആലംപൊറ്റ ശ്രീകുമാർ, ഷിബുരാജ് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. യുവമോർച്ച, ബി.ജെ.പി നേതാക്കളായ അമരവിള ജയചന്ദ്രൻ, ഗോപാലകൃഷ്ണൻ, ലാലു, ഉദയകുമാർ, അജിത് കുമാർ, അജി, പ്രതാപൻ തുടങ്ങിയവർ നേതൃത്വം നൽകി. അധികൃതർ നടപടി സ്വീകരിക്കുന്നതു വരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യുവമോർച്ച നേതാക്കൾ പറഞ്ഞു.