തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകനായിരുന്ന എൻ. രാമചന്ദ്രന്റെ സ്മരണയ്ക്കായി എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ 17ന് വൈകിട്ട് 4 ന് 'മാറുന്ന കാലവും പടരുന്ന വ്യാധികളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. പ്രസ്ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിലെ മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് ജി. സരിതയ്ക്ക്

മന്ത്രി സമ്മാനിക്കും. കവി പ്രഭാ വർമ അദ്ധ്യക്ഷനാകും. അവാർഡ് ഏറ്റുവാങ്ങും.

കേരള സർവകലാശാല മുൻ വൈസ്ചാൻസിലർ ഡോ. ബി. ഇക്ബാൽ വിഷയാവതരണം നടത്തും.

എസ്.സി.എം.എസ് സ്കൂൾ ഒഫ് ബയോ സയൻസ് ആൻഡ് ബയോടെക്നോളജി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടർ ഡോ. സി. മോഹൻകുമാർ,​ കാലിഫോർണിയയിലെ അലമേദ ഹെൽത്ത് സിസ്റ്റം മെഡിക്കൽ ഡയറക്ടർ ഡോ. ജേക്കബ് ഈപ്പൻ,​ കിംസ് ആശുപത്രിയിലെ ഇൻഫെക്ഷ്യസ് ഡിസീസസ് ആൻഡ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ സീനിയർ കൺസൾട്ടന്റ് ഡോ. എ. രാജലക്ഷ്മി,​ ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സ് സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റ് ഡോ. ​സന്തോഷ് കുമാർ എന്നിവർ സംസാരിക്കും. ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് മെമ്പർ എസ്. സുവർണകുമാർ നന്ദി പറയും.