വർക്കല : വെട്ടൂർ ചിറ്റിലക്കോട് ദുർഗാദേവി അരത്തകണ്ഠൻ മൂർത്തി ക്ഷേത്രത്തിലെ വാർഷികോത്സവം 20ന് നടക്കും. പതിവുപൂജകൾക്കുപുറമേ രാവിലെ അരത്തകണ്ഠൻ മൂർത്തിപൂജ, 8.30ന് സമൂഹപൊങ്കൽ, 8.40ന് കഞ്ഞിസദ്യ, 9ന് മൃത്യുഞ്ജയഹോമം, 11ന് നാഗർഉൗട്ട്, 12ന് അന്നദാനം, വൈകിട്ട് ഉറിയടി, ദീപാരാധന, മൂർത്തിപൂജ, മംഗളപൂജ, തുടർന്ന് മാടസ്വാമിക്ക് കൊടിതിയും വിളക്കും. കുടുംബാംഗങ്ങളുടെയും ഭക്തജനങ്ങളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനുംവേണ്ടി അരത്തകണ്ഠൻ മൂർത്തിക്ക് 12 പാത്രത്തിൽ ഗുരുതി.