തിരുവനന്തപുരം:ഭാരത് ഭവനും നാട്യഗൃഹവും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന ജി.ശങ്കരപ്പിള്ള നാടകോത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ മധു ശങ്കരമംഗലത്തെയും എ.പി. ചിത്തരഞ്ജനെയും ആദരിച്ചു. ഫെസ്റ്റിവൽ ഡയറക്ടറും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രൊഫ.അലിയാർ, നാട്യഗൃഹം പ്രസിഡന്റ് പി.വി. ശിവൻ, ഭാരത് ഭവൻ നിർവാഹക സമിതി അംഗം റോബിൻ സേവ്യർ എന്നിവർ പങ്കെടുത്തു.
തുടർന്ന് എം.കെ. ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'കിഴവനും കഴുതയും, എസ്.സജനചന്ദ്രൻ സംവിധാനം ചെയ്ത 'പൂജാമുറി' എന്നീ നാടകങ്ങൾ നിറഞ്ഞ സദസിൽ അരങ്ങേറി.
നാടകോത്സവത്തിന്റെ ആറാം ദിനമായ ഇന്ന് വൈകിട്ട് 5.30 ന് ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് മുഖ്യാതിഥിയായി എത്തും. തുടർന്ന് ഡോ.ഷിബു എസ്.കൊട്ടാരം സംവിധാനം ചെയ്ത് സ്‌കൂൾ ഒഫ് ഡ്രാമ തൃശൂർ അവതരിപ്പിക്കുന്ന 'ഇലപൊഴിയും കാലത്തൊരു പുലർകാലവേള', രാജേഷ് കാർത്തി സംവിധാനം ചെയ്ത് അഭിനയ തിരുവനന്തപുരം അവതരിപ്പിക്കുന്ന 'ഭാരതവാക്യം' എന്നീ നാടകങ്ങൾ അരങ്ങേറും.