കുളത്തൂർ : സി. പി. എം കഴക്കൂട്ടം ഏര്യാ കമ്മിറ്റി അംഗവും മുൻ ആറ്റിപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കുളത്തൂർ മാധവവിലാസം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ആറ്റിപ്ര പണിക്കൻ വിളാകത്ത് വീട്ടിൽ പരേതനായ രാഘവന്റെ മകനുമായ ആറ്റിൻകുഴി പള്ളിനട വി.ജെ. ഭവനിൽ ആർ വിജയകുമാർ (66 ) നിര്യാതനായി.സമാന്തര വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന വിജയകുമാർ നാടക കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഭാര്യ.ജലജകുമാരി (മുൻ കൗൺസിലർ ).മക്കൾ .വിജിൻ ആർ.ജെ.(ആസ്‌ട്രേലിയ ),ജിജിൻ.ആർ ജെ (ഖത്തർ ).മരുമക്കൾ :നീതുവിജിൻ (ആസ്‌ട്രേലിയ ),ഷാനി ജിജിൻ.മൃതദേഹം ശനിയാഴ്ച്ച രാവിലെ 9 മുതൽ 10.30 വരെ സ്വവസതിയിലും 11 മണിക്ക് മാധവവിലാസം സർവീസ് സഹകരണ ബാങ്കിലും 11 .15 ന് ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഹാളിലും 12 മണിക്ക് സി പി എം കഴക്കൂട്ടം ഏര്യാ കമ്മിറ്റി ആഫീസിലും പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും .