kerala-police-

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്പെഷ്യൽ ആംഡ് പൊലീസ് ബ​റ്റാലിയനിൽനിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ ജെ.തച്ചങ്കരി നിർദേശിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

വെടിയുണ്ടകൾ നഷ്ടപ്പെട്ട സംഭവത്തിൽ 1996–2018 കാലത്ത് ആയുധങ്ങളുടെ സൂക്ഷിപ്പു ചുമതലയിലുണ്ടായിരുന്ന 11 പൊലീസുകാരെ പ്രതിയാക്കി കേസെടുത്തിരുന്നു. പിന്നീട് അന്വേഷണം മന്നോട്ടു പോയില്ല. ഏത് തലത്തിലുള്ള ഉദ്യോഗസ്ഥരാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് പരിശോധിക്കും. ഉന്നത ഉദ്യോഗസ്ഥർക്കു പങ്കണ്ടോയെന്നും അന്വേഷിക്കും.