തിരുവനന്തപുരം: അസോസിയേഷൻ ഒഫ് ഓവർസീസ് ടെക്നിക്കൽ കോർപ്പറേഷൻ ഫോർ സസ്റ്റെയിനബിൾ പാർട്ണർഷിപ്പ്സ് (എ.ഒ.ടി.എസ്) തിരുവനന്തപുരം സെന്റർ ജപ്പാൻ വിദേശമന്ത്രാലയത്തിന്റെ സഹായത്തോടെ അയ്യങ്കാളി ഹാളിൽ നടത്തുന്ന ഡിസ്‌കവർ ജപ്പാൻ ഫെസ്റ്റിവൽ ഇന്നാരംഭിക്കും. ഉച്ചയ്ക്ക് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. ശശി തരൂർ എം.പി, മുൻ അംബാസഡർ ഡോ. ടി.പി.ശ്രീനിവാസൻ, എ.ഒ.ടി.എസിന്റെ ഇന്ത്യയിലെ ജനറൽ മാനേജർ ഹിസാഷി കാന്താ, ഇന്തോ ജപ്പാൻ ചേംബർ ഒഫ് കൊമേഴ്സിന്റെ രക്ഷാധികാരി ടി.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. നാളെ 5ന് ജപ്പാൻകല, സാഹിത്യം, സംസ്‌കാരം, സിനിമ എന്നിവയെ ആസ്പദമാക്കി ചർച്ച നടക്കും. ഇന്ന് മുതൽ 16 വരെ രാവിലെ 10 മുതൽ രാത്രി 8 വരെ ജാപ്പനീസ് പാവകൾ, കളിപ്പാട്ടങ്ങൾ, കലാരൂപങ്ങൾ, പെയിന്റിംഗ്സ്, ഫോട്ടോകൾ, പുസ്തകങ്ങൾ, തുടങ്ങിയവ പ്രദർശിപ്പിക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെ ജപ്പാൻ ഫുഡ് ഫെസ്റ്റിവൽ ഉണ്ടാകും. ഇന്ന് രാവിലെ 10ന് ബോൺസായ്, 11ന് ഇക്കേബാന, നാളെ രാവിലെ 10ന് കാലിഗ്രാഫി, 16ന് രാവിലെ ഒറിഗാമി എന്നിവയുടെ ഡെമോൺസ്‌ട്രേഷൻ വിദഗ്ദ്ധർ നടത്തും. നാളെ ഉച്ചയ്ക്ക് 2.30ന് സൗജന്യ പ്രാഥമിക ജപ്പാൻ ഭാഷാ പരിശീലനവും ഉണ്ടാകും. ഫോൺ: 8893577364.