കടയനിക്കാട് : പേഴത്തോലിൽ വി.എൻ. നാരായണൻ നായർ (85, റിട്ട. അദ്ധ്യാപകൻ മന്നം മെമ്മോറിയൽ ഹൈസ്കൂൾ, നരിയംപാറ) നിര്യാതനായി. ചാമംപത്താൽ എൻ.എസ്.എസ് കരയോഗം കമ്മിറ്റിഅംഗം, പെൻഷണേഴ്സ് യൂണിയൻ വെള്ളാവൂർ യൂണിറ്റ് കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി.എം. ശാന്തകുമാരിഅമ്മ. മക്കൾ: വിനോദ് എൻ, ബിന്ദു എൻ. (ഹെഡ്മിസ്ട്രസ്, മന്നം മെമ്മോറിയൽ ഹൈസ്കൂൾ, നരിയംപാറ). മരുമക്കൾ: ലേഖ പവ്വത്ത്, ഹരികുമാർ (കൊച്ചിൻ എക്സ്പോർട്ട് പ്രോസസിംഗ് സുവോൺ). സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.