തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മായം കലർത്തിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിവരം നൽകാതിരുന്ന ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്രിലെ ഉദ്യോഗസ്ഥർക്ക് പിഴ ശിക്ഷ. അസോസിയേഷൻ ഫോർ ലീഗൽ അസിസ്റ്റൻസ് ആൻഡ് റിസർച്ച് പ്രസിഡന്റ് പി.ടി മുരളീധരൻ 2018 ജൂണിൽ നൽകിയ അപേക്ഷയ്ക്ക് ഇതുവരെ മറുപടി നല്കാത്തതിനാണ് ഉദ്യോഗസ്ഥരായ ഗോപകുമാറിനും പി.സി സാബുവിനും വിവരാവകാശ കമ്മീഷണർ ഡോ. കെ.എൽ. വിവേകാനന്ദൻ ശിക്ഷ വിധിച്ച് ഉത്തരവിറക്കിയത്. ഗോപകുമാർ 500 രൂപയും പി.സി. സാബു പരമാവധി പിഴ സംഖ്യയായ 25000 രൂപയും പിഴ ഒടുക്കണം.