ലണ്ടൻ : രണ്ടാഴ്ചമുമ്പ് ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയ ഫുട്ബാൾ താരം ഒഡിയോൻ ഇഗാലോ ഇപ്പോഴും ക്ളബിലെ മറ്റ് താരങ്ങൾക്കൊപ്പമല്ല പരിശീലിക്കുന്നത്. ഒറ്റയ്ക്ക് ഒരു ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇൗ സ്ട്രൈക്കറുടെ പരിശീലനം.
ഒഡിയോൻ മാഞ്ചസ്റ്ററിലേക്ക് എത്തിയത് കൊറോണ വൈറസ് വിളയാടുന്ന ചൈനയിൽ നിന്നാണ് എന്നതാണ് ഇൗ ഒറ്റപ്പെടലിന്റെ കാരണം. ചൈനീസ് ക്ളബ് ഷാങ്ഹായ് ഷെൻഹുവയ്ക്ക് വേണ്ടി കളിക്കുകയായിരുന്ന ഒഡിയോനെ ലോൺ വ്യവസ്ഥയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ഒഡിയോൻ എത്തിയപ്പോഴാണ് കൊറോണ ഭീതിയും വ്യാപകമായത്. തുടർന്ന് ഇൻകുബേഷൻ പീരിയഡായ 14 ദിവസത്തേക്ക് താരത്തെ ക്ളബ് ഏകാന്ത വാസത്തിനയച്ചു.
വരുന്ന വാരാന്ത്യത്തിൽ ചെൽസിക്കെതിരായ മത്സരത്തിൽ ഒഡിയോനെ കളിപ്പിക്കുമെന്നാണ് അറിയുന്നത്.