മൻപ്രീത് സിംഗ്
പ്ളേയർ ഒഫ് ദ ഇയർ
ലൊസാന്നെ : ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ 2019 ലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ ക്യാപ്ടൻ മാൻപ്രീത് സിംഗിന്. അന്താരാഷ്ട്ര സംഘടനയുടെ പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മൻപ്രീത് . ബെൽജിയത്തിന്റെ ആർതർ വാൻഡോറനെയും അർജന്റീനയുടെ ലൂക്കാസ് വില്ലയെയും പിന്തള്ളിയാണ് മൻപ്രീത് പുരസ്കാരം നേടിയത്. 2012, 2016 ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള മാൻപ്രീത് ദേശീയ കുപ്പായത്തിൽ 260 മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു.