ഹാമിൽട്ടൺ : ട്വന്റി 20 യ്ക്കും ഏകദിനങ്ങൾക്കും ശേഷം ടെസ്റ്റ് ഫോർമാറ്റിലേക്ക് മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കിവീസിൽ സന്നാഹ ത്രിദിന മത്സരത്തിന് ഇറങ്ങുന്നു. ന്യൂസിലൻഡ് ഇലവനുമായാണ് പരിശീലന മത്സരം.
ടെസ്റ്റ് ടീമിലേക്ക് എത്തിയ രവി ചന്ദ്രൻ അശ്വിൻ, ചേതേശ്വർ പുജാര, ഉമേഷ് യാദവ് തുടങ്ങിയവർ സന്നാഹത്തിന് അണിനിരക്കും. ഒാപ്പണിംഗ് പൊസിഷനിൽ മായാങ്ക് അഗർവാളിനൊപ്പം പരീക്ഷിക്കാൻ സാദ്ധ്യതയുള്ള പൃഥ്വിഷാ , ശുഭ് മാൻഗിൽ എന്നിവരും പരീക്ഷിക്കാനുള്ള വേദി കൂടിയാണ് ഇൗ മത്സരം. ഇന്ത്യൻ സമയം വെളുപ്പിന് 3.30നാണ് മത്സരം തുടങ്ങുന്നത്.
ആദ്യടെസ്റ്റ് ഇൗമാസം 21ന് വെല്ലിംഗ്ടണിലാണ് തുടങ്ങുന്നത്. 29 മുതൽ ക്രൈസ്റ്റ് ചർച്ചിലാണ് രണ്ടാമത്തേയും അവസാനത്തെയും ടെസ്റ്റ്.