മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ളബിന്റെ ലയൺസ് ഡിസ്ട്രിക്ട് ഗവർണറുടെ ഒൗദ്യോഗിക സന്ദർശനം ഇന്ന് നടക്കും. പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം കുറക്കോട് കല്പകയിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ ഡോ. എ.ജി. രാജേന്ദ്രൻ മുരുക്കുംപുഴ ലയൺ ക്ളബിന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുകയും വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. സമ്മേളനത്തിൽ വച്ച് 1200 ൽ പരം ജീവിത ശൈലിരോഗ നിർണയക്യാമ്പുകൾ സൗജന്യമായി നടത്താൻ നേതൃത്വം നൽകിയ ലയൺ ഡോ. കണ്ണൻ 250 ൽ പരം തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ സൗജന്യമായി നടത്താൻ നേതൃത്വം നൽകിയ ലയൺ ശിവകുമാർ, എല്ലാദിവസവും മെഡിക്കൽ കോളേജിന് മുന്നിൽ സൗജന്യമായി 400 ൽ പരം പേർക്ക് ഉച്ചഭക്ഷണം നൽകാൻ നേതൃത്വം നൽകിയ ലയൺ അജയ് ചന്ദ്ര ഉൾപ്പെടെ മികച്ച പ്രവർത്തനം നടത്തിയ എല്ലാ ഡിസ്ട്രിക്ട് ചെയർമാൻമാരെയും മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റും ഡിസ്ട്രിക്ട് പബ്ളിക് റിലേഷൻസ് സെക്രട്ടറിയുമായ എം.ജെ.എഫ് ലയൺ എ.കെ. ഷാനവാസ് പൊന്നാട അണിയിച്ച് ആദരിക്കും.
കേരള യൂണിവേഴ്സിറ്റിൽനിന്നും എം.എ പോളിമർ കെമസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ അഖില വി. നായർക്ക് ഉപഹാരം നൽകി പൊന്നാട അണിയിച്ച് ആദരിക്കും. മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റ് എം.ജെ.എഫ് ലയൺ എ.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിക്കും. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ലയൺ ഡോ. പി.എൻ. മോഹൻദാസ്, ട്രഷറർ ലയൺ ചന്ദ്രശേഖരൻ പിള്ള, റീജിയൻ ചെയർമാൻ ലയൺ കബീർദാസ്, സോൺ ചെയർമാൻ ലയൺ ഗിരീഷ് ബാബു തുടങ്ങിയവർ പ്രസംഗിക്കും. അൽഫാസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി ഷിബു, പ്രവാസി സംഘടനയായ ഇൻകാസ് വൈസ് പ്രസിഡന്റായിരുന്ന ഷാജിഖാൻ എന്നിവർ മുരുക്കുംപുഴ ലയൺസ് ക്ളബിൽ അംഗത്വം ഏറ്റെടുക്കും.