തിരുവനന്തപുരം: പോങ്ങുംമൂട് പുളിയ്ക്കൽ ഭഗവതി ക്ഷേത്ര മഹോത്സവം 27 മുതൽ മാർച്ച് 4 വരെ നടക്കും. പതിവുപൂജകൾക്ക് പുറമേ 27ന് രാവിലെ 8 മുതൽ അഖണ്ഡനാമജപം, വൈകിട്ട് 7 മുതൽ കഥകളി, 28ന് രാവിലെ 8 മുതൽ നാരായണീയ പാരായണം, വൈകിട്ട് 6.30ന് തിരുവാതിര കോൽക്കളി, 7.30ന് നൃത്തനൃത്യങ്ങൾ, 29ന് രാവിലെ 8 മുതൽ ദേവീമാഹാത്മ്യ പാരായണം, വൈകിട്ട് 6.30നും 8നും നൃത്തനൃത്യങ്ങൾ, മാർച്ച് ഒന്നിന് രാവിലെ 7ന് അഖണ്ഡനാമജപം, വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനവും അവാർഡ് ദാനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.എസ് ശിവകുമാർ എം.എൽ.എ, ബി.ജെ.പി നേതാവ് എസ്. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും. പ്രഥമ പുളിയ്ക്കലമ്മ പുരസ്കാരം എസ്. ഗണേഷ് കുമാറിന് സമ്മാനിക്കും. തുടർന്ന് നൃത്തസന്ധ്യ, മാർച്ച് 2ന് രാവിലെ 7ന് നാരായണീയ പാരായണം, വൈകിട്ട് 6ന് ആദ്ധ്യാത്മിക പ്രഭാഷണം, 7ന് ഭക്തിഗാനമേള, 3ന് രാവിലെ 7ന് നാരായണീയ പാരായണം, വൈകിട്ട് 7ന് നൃത്തസന്ധ്യ, നാലിന് രാവിലെ 8ന് ദേവീമാഹാത്മ്യ പാരായണം, 9ന് പൊങ്കാല, വൈകിട്ട് 6ന് ഭജന, 9.30ന് നാടകം 'സ്വർഗം ഭൂമിയിലാണ്' തുടങ്ങിയവയും ഉണ്ടായിരിക്കും.