കാട്ടാക്കട:മഠത്തിക്കോണം എൻ.എസ്.എസ് കരയോഗ വാർഷികം താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് എൻ.കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ സെക്രട്ടറി പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് വാഴിച്ചൽ ഗോപാലകൃഷ്ണൻ നായർ ചികിത്സാ സഹായ വിതരണവും,ഉന്നത വിജയം നേടിയവരെ അനുമോദിക്കലും നടത്തി.കരയോഗം സെക്രട്ടറി ബി.ജയകുമാർ,വൈസ് പ്രസിഡന്റ് രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.കരയോഗം ഭാരവാഹികളായി എൻ.കൃഷ്ണൻ നായർ(പ്രസിഡന്റ്),രാജേന്ദ്രൻ നായർ(വൈസ് പ്രസിഡന്റ്),ബി.ജയകുമാർ(സെക്രട്ടറി),ടി.അനിൽകുമാർ(ജോയിന്റ് സെക്രട്ടറി)വി.ഷാജി(ട്രഷറർ)മോഹനൻ നായർ(ഇലക്ട്രർറോൾ മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു.