കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിലെ മൂങ്ങോട് - മൂലയിൽ.- വാഴപ്പണ റോഡും, മൂങ്ങോട് - കുരിശടി - മഞ്ചാടി റോഡും ടാറിംഗും, ഇന്റർലോക്കും ചെയ്ത് ഗതാഗതയോഗ്യമാക്കി. പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് നടപ്പായത്. ചതുപ്പ് സ്ഥലമായതിനാൽ റോഡ് നിർമ്മാണം വളരെ പ്രയാസകരമായിരുന്നു. മൂങ്ങോട് പള്ളിയിലെ ഉത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്ത് വർഷംതോറും വഴിയില്ലാത്തതിനാൽ വീടുകളുടെ മുന്നിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത്. ഇത്തവണ നവീകരിച്ച റോഡിലൂടെയായിരിക്കും ഉത്സവഘോഷയാത്ര കടന്നുപോകുന്നത്. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ബി. സത്യൻ എം.എൽ.എ റോഡുകൾ നാടിന് സമർപ്പിക്കും.