gk

1. കേരളത്തിൽ ഏറ്റവും കുറവ് കാണപ്പെടുന്ന വനം?

ചോലവനങ്ങൾ

2. കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല?

ഇടുക്കി

3. ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ് വനം ?

വിയ്യാപുരം (ഹരിപ്പാട്)

4. തിരുവിതാംകൂറിൽ വന നിയമം നിലവിൽ വന്ന വർഷം?

1887

5. കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

1986

6. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്ന വർഷം?

1975

7. കേരളത്തിലെ ആദ്യ റിസർവ് വനമേഖല?

കോന്നി

8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള സംസ്ഥാനം?

പശ്ചിമബംഗാൾ

9. പിച്ചാവരം കണ്ടൽക്കാട് സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

10. ഇരവികുളത്ത് കാണപ്പെടുന്ന വരയാടിന്റെ ശാസ്ത്രീയ നാമം?

നീൽഗിരി ട്രാഗസ് ഹൈലോക്രിയസ്

11. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

പാമ്പാടുംചോല

12. കേരളത്തിൽ ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനം?

സൈലന്റ്‌വാലി

13. നെയ്യാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം?

1958

14. ഏത് സുവോളജിക്കൽ പാർക്കിന്റെ മാതൃകയിലാണ് നെയ്യാർ ലയൺസഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്?

നെഹ്‌റു സുവോളജിക്കൽ പാർക്ക് (ഹൈദരാബാദ്)

15. പേപ്പാറ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം?

1983

16. ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം ?

ചെന്തുരുണി

17. കേരളത്തിന്റെ രണ്ടാം സൈലന്റ്‌വാലി എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

ചെന്തുരുണി

18. ചിന്നയാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?

പാമ്പാർ

19. കേരളത്തിൽ വെള്ള കാട്ടുപോത്തുകളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്ത വന്യജീവിസങ്കേതം?

ചിന്നാർ

20. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം?

പെരിയാർ.