കാഞ്ഞിരംകുളം: പഞ്ചായത്ത് ഹൈസ്കൂൾ വജ്രജൂബിലി ആഘോഷം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം പി. സുജാത ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി. സനിൽകുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ. ശശികല കുമാരി, എസ്.എം.സി ചെയർമാൻ പി.പി. രാജു, ഗാന്ധിയൻ ബാലകേന്ദ്രം താലൂക്ക് രക്ഷാധികാരി വി. സുധാകരൻ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എസ്. മണി റാവു, സെക്രട്ടറി സി. റോബർട്ട് തുടങ്ങിയവർ സംസാരിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന കലാപരിപാടികൾ സ്കൂൾ ലീഡർ അനഘാ പ്രസാദ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ 'കലാസൃഷ്ടികൾ ഉൾപ്പെടുത്തി തയാറാക്കിയ 'ദർപ്പണം' കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീകുമാർ സ്വാഗതവും ദയ ടീച്ചർ കൃതജ്ഞതയും പറഞ്ഞു. സീനിയർ അദ്ധ്യാപിക കെ. അനിത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയ്ക്ക് രണ്ടാം സമ്മാനം നേടിയ അനഘ പ്രസാദിനെ പുരസ്കാരം നൽകി ആദരിച്ചു.