mathaseeri

മുടപുരം: വർക്കല അകത്തുമുറി ശ്രീ ശങ്കരമംഗലം ദന്താശുപത്രിയുടെ ആഭിമുഖ്യത്തിൽ മാതശ്ശേരിക്കോണം ഗവ. യു.പി സ്കൂളിലെ കുട്ടികൾക്ക് സൗജന്യ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ദന്ത സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ബോധവത്കരണ ക്ലാസും വീഡിയോ പ്രദർശനവും നടത്തി. ഹെഡ്മാസ്റ്റർ ബൈജു, എസ്.എം.സി ചെയർമാൻ ഷൈലജൻ, സീനിയർ അസിസ്റ്റന്റ് റാഫി എന്നിവർ സംസാരിച്ചു.