apache-

ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിലൂടെ ഏറെ നിർണായകമായ ഒരു പ്രതിരോധ ഇടപാടിനായി ഇന്ത്യയും അമേരിക്കയും കൈകോർക്കാൻ പോകുകയാണ്. കര, നാവിക സേനകൾക്കായി 30 സായുധ ഹെലികോപ്ടറുകളാണ് ഇന്ത്യ അമേരിക്കയിൽ നിന്നും വാങ്ങാൻ പോകുന്നത്. 25,​000 കോടിയുടെ ഈ വമ്പൻ കരാർ വഴി ലോകത്തെ ഏറ്റവും മികച്ച എ.എച്ച്.64 ഇ അപ്പാച്ചെ, എം.എച്ച് - 60 സീഹോക്ക് ഹെലികോപ്ടറുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്.

നാവിക സേന

എം.എച്ച് - 60 'റോമിയോ ' സീഹോക്ക് ഹെലികോപ്ടർ - 24 എണ്ണം

ചെലവ് - 260 കോടി യു.എസ് ഡോളർ (18,400 കോടി രൂപ )

 ആദ്യ പറക്കൽ - 1979

 1984ൽ യു.എസ് നേവിയുടെ ഭാഗമായി

 ഇതേവരെ 300 ഓളം സീഹോക്ക് ഹെലികോപ്ടറുകൾ വിവിധ രാജ്യങ്ങൾ സ്വന്തമാക്കി

 നിലവിൽ സീഹോക്ക് ഉപയോഗിക്കുന്ന രാജ്യങ്ങൾ - യു.എസ്,​ ഡെൻമാർക്ക്,​ ഓസ്ട്രേലിയ,​ സൗദി അറേബ്യ, ബ്രസീൽ, തുർക്കി, സ്പെയിൻ

 സമുദ്ര ദൗത്യങ്ങളിൽ ഏറ്റവും മികച്ചത്

 8 ഹെൽഫയർ മിസൈലുകളെ വഹിക്കാനുള്ള ശേഷി

 തെരച്ചിലിന് അത്യാധുനിക ലേസർ, റഡാർ സംവിധാനങ്ങൾ

 നിർമാതാക്കൾ - ലോക്ക്ഹീഡ് മാർട്ടിൻ

 അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങൾ

 യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും നിരീക്ഷിക്കാനുള്ള കഴിവ്

 ശത്രുക്കളെ നേരിടാൻ പ്രത്യേക സെൻസറുകൾ

 അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള ഹെൽഫയർ മിസൈലുകളെയും മാർക്ക് 54 ആന്റി സബ്മറൈൻ ടോർപിഡോകളെയും വഹിക്കാനുള്ള ശേഷി

 ശക്തമായ പ്രതിരോധ സംവിധാനം

 തെരച്ചിൽ - രക്ഷാപ്രവർത്തനങ്ങൾ, വൈദ്യസഹായം, സുരക്ഷ തുടങ്ങിയ മേഖലകളിലും ഉപയോഗിക്കാം.

 2024നകം ഹെലികോപ്ടറുകൾ മുഴുവനും ഇന്ത്യയിലെത്തിയേക്കും.

 നീളം - 64 അടി

 ഉയരം - 13 - 17 അടി

 വേഗത - മണിക്കൂറിൽ 267 കിലോമീറ്റർ

കരസേന

ബോയിംഗ് എ.എച്ച്.64 ഇ അപ്പാച്ചെ - 6 എണ്ണം

ചെലവ് - 93 കോടി ഡോളർ ( 6,600 കോടി ഇന്ത്യൻ രൂപ )

 ലോകത്തെ ഏറ്റവും കരുത്തുറ്റ മൾട്ടി - റോൾ കോംപാക്‌ട് ഹെലികോപ്ടറുകളിലൊന്ന്

 പറക്കും ടാങ്ക് എന്നറിയപ്പെടുന്നു

 അമേരിക്കൻ കരസേനയുടെ നട്ടെല്ലായ അറ്റാക്ക് ഹെലികോപ്ടർ

 ആദ്യ പറക്കൽ - 1975 സെപ്റ്റംബർ 30

 1984ലാണ് യു.എസ് ആർമിയ്ക്ക് വേണ്ടി ആദ്യ അപ്പാച്ചെ വിമാനം ബോയിംഗ് കൈമാറി

 കൈവശമുള്ള രാജ്യങ്ങൾ - ഈജിപ്ത്,​ ഗ്രീസ്,​ ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രയേൽ, ജപ്പാൻ, കൊറിയ, കുവൈറ്റ്, നെതർലൻഡ്, ഖത്തർ, സൗദി അറേബ്യ, സിങ്കപ്പൂർ, യു.എ.ഇ,യു.കെ.

 അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ

 എല്ലാ കാലാവസ്ഥയിലും, രാത്രിയിലും സുഗമമായി പറക്കാം

 ശത്രുക്കളുടെ കണ്ണിൽപ്പെടാതെ തന്നെ അവരെ നിരീക്ഷിക്കാനുള്ള സംവിധാനം

 യുദ്ധസമയങ്ങളിൽ ഡിജിറ്റൽ ചിത്രങ്ങളും ലൊക്കേഷനും കൈമാറാനുള്ള സംവിധാനങ്ങളും സെൻസറുകളും

 നിർമാതാക്കൾ - ബോയിംഗ്, അമേരിക്ക

 ഏത് മിഷനും അനുയോജ്യം

 ഹെൽഫയർ മിസൈലുകളെ വഹിക്കുന്നു

 റോക്കറ്റ് ലോഞ്ചറുകൾ, ഓട്ടോമാറ്റിക് ചെയ്ൻ ഗൺ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ

 രണ്ട് കോക്ക്പിറ്റുകൾ

 ശത്രുക്കളുടെ റഡാർ പരിധിയെ വെട്ടിച്ച് പറക്കുന്നു

 താഴ്ന്ന് പറക്കാൻ കഴിയുന്നതുമായ രൂപകല്പന

 2019 ജൂലായ് ഓടെ ആദ്യത്തെ നാല് അപ്പാച്ചെ ഹെലികോപ്ടറുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി

 2015ലാണ് 22 അപ്പാച്ചെ കോപ്ടറുകൾ ഇന്ത്യയിലെത്തിക്കാനുള്ള കരാറിൽ ഇന്ത്യ ഒപ്പു വച്ചത്

 ഇതിൽ 6 എണ്ണം കരസേനയ്ക്ക് വേണ്ടിയാണ്

 നീളം 48 അടി

 ഉയരം 15 അടി

 വേഗത - മണിക്കൂറിൽ 279 കിലോമീറ്റർ