തിരുവനന്തപുരം:പ്ലാസ്റ്റിക് നിരോധിച്ച സാഹചര്യത്തിൽ ജില്ലയ്ക്ക് ആവശ്യമായി വരുന്ന പേപ്പർ ​തുണി സഞ്ചികൾ പെരുമാതുറയിൽ നിർമ്മിക്കും. പെരുമാതുറ സ്‌നേഹതീരം, പെണ്മ, പെരുമാതുറ കൂട്ടായ്മ എന്നീ സന്നദ്ധ സംഘടനകൾ വഴി കിംസ് ഹോസ്പിറ്റൽ നടത്തുന്ന' റീ ബിൽഡ് പെരുമാതുറ' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഉത്പാദന യൂണിറ്റ് തുടങ്ങുന്നത്. പേപ്പർ ​തുണി സഞ്ചികൾ, ആശുപത്രികൾ, ലബോറട്ടറി, മെഡിക്കൽ സ്റ്റോർ എന്നിവയ്ക്ക് ആവശ്യമായ മെഡിസിൻ കവർ, എക്സ്‌റേ കവർ എന്നിവയും പെരുമാതുറയിൽ നിർമ്മിക്കുമെന്ന് നെഹ്​റു യുവകേന്ദ്ര അറിയിച്ചു. ഇതിനായി 150 വനിതകൾക്ക് പരിശീലനവും നൽകി. ഏപ്രിൽ ആദ്യവാരത്തിൽ ഉത്പന്നങ്ങൾ വിതരണം ചെയ്തു തുടങ്ങുമെന്ന് ജില്ലാ യൂത്ത് കോ ഒാർഡിനേറ്റർ അറിയിച്ചു.