water

കിളിമാനൂർ: ഒരു പ്രദേശത്തെ നദികളെ സംരക്ഷിക്കുന്നതിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും, പരിസ്ഥിതി സന്തുലിതാവസ്ഥ, അവാസ വ്യവസ്ഥ എന്നിവ നിലനിറുത്തുന്നതിനും വേണ്ടിയുള്ള നീർത്തട പദ്ധതിക്ക് പുളിമാത്ത് കൊല്ലു വിളയിലും തുടക്കമായി. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊല്ലുവിള നീർത്തട പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിച്ചു. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്ത് ഏറെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമായിരുന്നു കൊല്ലുവിള. ഘട്ടം ഘട്ടമായി കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്ന രീതിയിലുള്ള പദ്ധതിയാണ് വിഭാന ചെയ്തിരിക്കുന്നത്.