മുടപുരം: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പാഥേയം പദ്ധതിയുടെ അഴൂർ ഗ്രാമ പഞ്ചായത്ത് തല ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എസ്. കവിത നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര, വൈസ് പ്രസിഡന്റ് ആർ. അജിത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അനിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി. സുര, അഴൂർ വിജയൻ, ശ്രീജ, ഒാമന, സിജിൻസി, സി.ഡി.എസ് ചെയർപേഴ്സൻ ജെ.ബി. റാണി, ഷീബ തുടങ്ങിയവർ സംസാരിച്ചു.