sar2

ചിറയിൻകീഴ്: മംഗലപുരത്തെ കാൻസർ നിരീക്ഷണ കേന്ദ്രം സംരക്ഷിക്കാനായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ശാർക്കര ദേവീയുടെ മുന്നിൽ പൊങ്കാല അർപ്പിച്ചു. 25 വർഷമായി മംഗലപുരത്ത് പ്രവർത്തിക്കുന്ന കാൻസർ നിരീക്ഷണ കേന്ദ്രം അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കാനും പിരിച്ചുവിട്ട ജീവനക്കാരെ തിരികെ നിയമിക്കാനും സ്ഥാപനം പഴയപടി പ്രവർത്തിപ്പിക്കുന്നതിനുമായാണ് 25 കലത്തിൽ പൊങ്കാല അർപ്പിച്ചത്. പൊങ്കാലയ്ക്ക് ആക്ഷൻ കൗൺസിൽ ചെയർമാൻ അഡ്വ. എസ്. ക്യഷ്ണകുമാർ, ഭാരവാഹികളായ അഡ്വ. രാജേഷ്.ബി.നായർ, മോനി ശാർക്കര എന്നിവരുടെ സാന്നിദ്ധ്യത്തിൽ എസ്. വസന്തകുമാരി, കെ. ഓമന, പി. ഷീജ എന്നിവരുടെ നേതൃത്വത്തിലാണ് സങ്കട പൊങ്കാല സമർപ്പിച്ചത്.