കോവളം: പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവും യാമ പൂജയും വെള്ളിയാഴ്ച നടക്കും. രാവിലെ 5ന് ഗണപതിഹോമം, 8.30ന് പ്രഭാതപൂജ, 10ന് പൊങ്കാല, 12ന് പൊങ്കാല നിവേദ്യം, 12.05ന് സമൂഹസദ്യ, വൈകിട്ട് 6.30ന് പുഷ്പാഭിഷേകത്തോടെ ദീപാരാധന, വൈകിട്ട് 7ന് നടക്കുന്ന ശിവരാത്രി സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് വി. സത്യശീലൻ അദ്ധ്യക്ഷനായിരിക്കും. അഡ്വ.ഐ.ബി. സതീഷ് എം.എൽ.എ, ഡോ.എം.എ. സിദ്ദിഖ്, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, കൗൺസിലർ സി. ഓമന, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. രാജ്‌മോഹൻ, ക്ഷേത്രം ജനറൽ സെക്രട്ടറി എസ്. വിജേഷ് തുടങ്ങിയവർ സംസാരിക്കും. രാത്രി 8.30ന് അത്താഴപൂജ, 9ന് ഡാൻസ്.